സിനിമാ താരങ്ങളായ മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന വിളിപ്പേരുള്ള തേജാലക്ഷ്മി. മലയാളികളുടെ അഭിമാനമായ താരങ്ങളുടെ മകളെന്ന നിലയിൽ കുഞ്ഞാറ്റയും അഭിനയരംഗത്ത് കഴിവുതെളിയിക്കുകയാണ്. കുഞ്ഞാറ്റയുടെ ടിക് ടോക് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
കുഞ്ഞാറ്റയുടെ അഭിനയത്തേക്കുറിച്ച് മനോജ് | VFA 2019
അച്ഛനെയും അമ്മയെയുംപോലെ കുഞ്ഞാറ്റയും നല്ല അഭിനയമാണെന്നാണ് വിഡിയോ കണ്ട പ്രേക്ഷകർ ഒരുപോലെ പറയുന്നത്. വനിത ഫിലിം അവാര്‍ഡിനായി എത്തിയപ്പോൾ അച്ഛന്‍ മനോജ് കെ ജയനോട് ഇക്കാര്യം ചോദിക്കുകയുണ്ടായി. മറുപടി പറഞ്ഞപ്പോൾ, മകളെക്കുറിച്ച് മാത്രമല്ല അവളുടെ അമ്മ ഉർവശിയെക്കുറിച്ചും മനോജ് കെ. ജയൻ വാചാലനായി.
മനോജ് കെ.ജയൻ-ഉർവശി മകള്‍ കുഞ്ഞാറ്റ തകർത്തടുക്കി
‘അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്...അവളുടെ അമ്മ ഉര്‍വശി വലിയൊരു നടിയാണ്..അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍..ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം...കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ....നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.’ - മനോജ് കെ ജയന്‍ പറയുന്നു.