ADVERTISEMENT

ബൈജു സന്തോഷ് കുമാർ എന്ന ബൈജു മലയാള സിനിമയ്ക്ക് ഒഴിച്ചു കൂട്ടാനാകാത്ത ഒരു ഘടകമായിരുന്നു 90 കളിൽ. 37 വർഷമായി മലയാള സിനിമയുടെ കൂടെ ബൈജുവുണ്ട്. എന്നാൽ ഇടക്കാലത്ത് ബൈജുവിനെ കാണാതായി. മുരളി ഗോപി– അരുൺ കുമാർ ടീമിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രമാണ് ബൈജുവിനെ വീണ്ടും ശ്രദ്ധേയനാക്കിയത്. വികടകുമാരൻ, പുത്തൻപണം, ഡ്രാമ തുടങ്ങിയ ചിത്രങ്ങൾ പഴയ ആ ഇമേജിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. 

Baiju about Mera Naam Shaji

 

നാദിർഷയുടെ മേരാ നാം ഷാജി എന്ന ചിത്രത്തിൽ വാനോളം പ്രതീക്ഷയർപ്പിക്കുകയാണ് ബൈജു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിനെ കുറിച്ചുളള പ്രതീക്ഷകൾ ബൈജു തുറന്നു പറയുകയും ചെയ്തു. ഈ പടത്തിലെ സൂപ്പര്‍താരം സംവിധായകൻ നാദിർഷയാണെന്നും ഈ സിനിമ സൂപ്പര്‍ ഹിറ്റ്‌ ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണെന്നും ബൈജു പറയുന്നു. ‘ ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ…’- 37 വർഷം മലയാള സിനിമിക്കൊപ്പം നിന്ന ബൈജുവിന്റെ പ്രതീക്ഷ. 

 

മൂന്നു ഷാജിമാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവർ ഷാജി. ഇവരുടെ ചിരിക്കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.

 

ചിത്രത്തെക്കുറിച്ച് ബൈജുവിന്റെ വാക്കുകൾ: മൂന്നു ഷാജിമാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവർ ജന്റിൽമാൻ ഷാജി. ഞങ്ങൾ മൂന്നുപേരും ഈ ചിത്രത്തിലുണ്ടെങ്കിലും സൂപ്പർ സ്റ്റാർ ഷാജി, ഈ പടത്തിന്റെ സംവിധായകൻ നാദിർഷയാണ്. അദ്ദേഹത്തിന്റെ കരങ്ങളിൽ ഈ മൂന്നു ഷാജിമാരും ഭദ്രമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മറ്റൊരുകാര്യം,  ഈ സിനിമ സൂപ്പർഹിറ്റ് ആകേണ്ടത് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ആവശ്യം എനിക്കാണ്. ബിജു മേനോനും ആസിഫ് അലിയും കരപറ്റി. ഇതും സൂപ്പർഹിറ്റ് ആയില്ലെങ്കിൽ എന്റെ കാര്യം പോക്കാണ്. ജ്യോത്സത്തിലൊന്നും വലിയ വിശ്വാസം ഇല്ലാത്ത ആളാണ്. ഈ അടുത്ത് കൈ നോക്കിയപ്പോൾ 20 വർഷത്തേക്ക് തിരിഞ്ഞുനോക്കേണ്ട വരത്തില്ലെന്നാണ് പറഞ്ഞത്.

 

നാദിര്‍ഷയുടെ പടത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. അനിയനെപ്പോലെയാണ് എനിക്ക് നാദിർഷ. കൊടുക്കുന്ന കാശിന് മുതലാകുന്ന സിനിമയാകും മേരാ നാം ഷാജി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com