ADVERTISEMENT

വിജയ് ദേവേരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിന്റെ ടീസര്‍ പുറത്ത്. ഒരു ഗാനത്തിന്റെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ടീസറില്‍ നായകന്റെ കലാലയ ജീവിതവും പ്രണയവും അവതരിപ്പിച്ചിരിക്കുന്നു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ നാല് ഭാഷകളിലായാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. 

Dear Comrade Malayalam Teaser | Vijay Deverakonda | Rashmika | Bharat Kamma | Justin Prabhakaran

 

ഗീതാഗോവിന്ദത്തിനു ശേഷം രശ്മികയും വിജയ്‌യും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഭരത് കമ്മയാണ് സംവിധാനം. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിലൂടെ ശ്രദ്ധ നേടിയ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മെയ് 31 ന് ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com