ADVERTISEMENT

ആഡംബര ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് നടിമാരിൽ ഭൂരിഭാഗവും. ചിലപ്പോൾ കയ്യിലുള്ള ബാഗിന്റെ വില തന്നെ ലക്ഷങ്ങളാകും. പാർട്ടിക്കും മറ്റുമായി പൊടിക്കുന്നത് വേറെയും. ആവശ്യത്തിനും അനാവശ്യത്തിനും ലക്ഷങ്ങൾ ചിലവഴിക്കുന്ന നടിമാരിൽ നിന്നൊക്കെ വ്യത്യസ്തയാകുകയാണ് നടി ആലിയ ഭട്ട്. 26ാം പിറന്നാളിന് ആലിയ തന്റെ ഡ്രൈവറിനും സഹായിക്കും സമ്മാനമായി നൽകിയത് 50 ലക്ഷം രൂപയുടെ ചെക്ക്.

 

സിനിമാ കരിയറിന്റെ തുടക്കം മുതൽ ആലിയയ്ക്കൊപ്പമുള്ള ആളുകളാണ് ഡ്രൈവറായ സുനിലും സഹായി അൻമോളും. ആലിയ നൽകിയ തുക കൊണ്ട് ഇവർ ജുഹുവിലും ഖൻ ദണ്ഡയിലും പുതിയ രണ്ട് വീടുകൾ മേടിച്ചു.

 

ഒരുകാലത്ത് അഭിനയവുമായി ബന്ധപ്പെട്ട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ആലിയ. അച്ഛനും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെ കരുതലിലൂടെയാണ് സിനിമാരംഗത്ത് കാൽവച്ചതെങ്കിലും പിന്നീടുള്ള നടിയുടെ വളർച്ച ഒറ്റയ്ക്കു തന്നെയായിരുന്നു.

 

ബോളിവുഡിൽ യുവനായികമാരിൽ മുൻനിരയില്‍ തന്നെയാണ് ആലിയ ഭട്ട്. കളങ്ക്, ബ്രഹ്മാസ്ത്ര്, സൽമാൻ ഖാനൊപ്പം ഇൻഷാളളാ തുടങ്ങിയ വമ്പൻ പ്രോജക്ടുകളാണ് ആലിയയുടേതായി ഒരുങ്ങുന്നത്. അവസാനറിലീസ് ആയ ഗള്ളിബോയ് സൂപ്പർ ഹിറ്റായിരുന്നു.

 

കാമുകൻ രൺബീർ കപൂറിനും കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ആലിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രൺബീറിനൊപ്പം അമേരിക്കയിൽ അവധി ആഘോഷിക്കുകയാണ് താരം.

 

English Summary: Actress Alia Bhatt gifted her driver Sunil and helper Anmol Rs 50 lakh cheques.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com