ADVERTISEMENT

ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രം ആരാധകരുടെ ഇടയില്‍ ചർച്ചയാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈനിലാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്.

 

പുതിയ സിനിമയുടെ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് കാവ്യയെ നോക്കിനില്‍ക്കുന്ന ചിത്രമായിരുന്നു വൈറലായത്. വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. 2016 ൽ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.

 

കാവ്യ ഒരു കുട്ടിയെ എടുത്തുനിൽക്കുന്ന ചിത്രം അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ചിത്രമെന്ന രീതിയിലായിരുന്നു ആ ഫോട്ടോ പ്രചരിച്ചത്. ആകാശവാണി സിനിമയുടെ ലൊക്കേഷനില്‍ ബാലതാരത്തിനൊപ്പം നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോയായിരുന്നു തെറ്റായ രീതിയിൽ പ്രചരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

 

അതിനിടെ മലയാളത്തിൽ ദിലീപിന് കൈനിറയെ ചിത്രങ്ങളാണ്. വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. എസ്.എല്‍. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജാക്ക് ഡാനിയൽ ആണ് മറ്റൊരു പ്രോജക്ട്. റാഫി സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രം പ്രൊഫസർ ഡിങ്കൻ റിലീസിനൊരുങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com