ADVERTISEMENT

ദിലീപ്–ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബാലൻ വക്കീലിന്റെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. 2019ലെ ആദ്യ ദിലീപ് ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി നിർമിച്ച മലയാളചിത്രം കൂടിയാണിത്.

Kodathi Samaksham Balan vakeel Celebration

 

balan-vakkel-success1

വിജയ ജോഡികളാണ് ദിലീലും മംമ്ത മോഹൻദാസും. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ വൻ വിജയങ്ങൾ പിറന്നിട്ടുണ്ട്. മൈ ബോസും ടൂ കൺട്രീസും ഏറ്റവുമൊടുവിൽ കോടതി സമക്ഷം ബാലൻവക്കീൽ വരെ അതിന്റെ ഉദാഹരണങ്ങളാണ്.

 

സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.  കോടതി സമക്ഷം ബാലൻ വക്കീലിന്റെ വിജയാഘോഷചടങ്ങിൽ, വേദിയിൽ സംസാരിച്ച ശേഷം ദിലീപിന് ഫ്ളയിങ് കിസ് കൊടുക്കുന്ന മംമ്തയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറലായിരുന്നു. സദസ്സിലിരിക്കുന്ന ദിലീപ് , സുഹൃത്തിന്റെ സ്നേഹ പ്രകടനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നതും വിഡിയോയിൽ കാണാം.

 

സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, ചിത്രത്തിലെ മറ്റൊരു നായികയായ പ്രിയ ആനന്ദ് ഉൾപ്പടെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com