ADVERTISEMENT

തമിഴ്നാട്ടിൽ ഇന്നു നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. നടന്മാരായ രജനികാന്ത്, കമൽഹാസൻ, അജിത്, വിജയ്, സൂര്യ, കാർത്തി, നടിമാരായ ജ്യോതിക, ശ്രുതിഹാസൻ, ഖുശ്ബു തുടങ്ങിയ താരങ്ങൾ രാവിലെ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. 

ചെന്നൈ സെൻട്രൽ മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലെ ബൂത്തിലാണ് രജനികാന്ത് വോട്ട് ചെയ്തത്. അമ്പത്തൂരിലെ ബൂത്തിൽ നീണ്ട ക്യൂവിൽ കാത്ത് നിന്നാണ് വിജയ് വോട്ട് ചെയ്തത്. ഭാര്യയായ ശാലിനിക്കൊപ്പം തിരുവാൺ‌മയൂരിലെത്തിയാണ് അജിത് വോട്ട് രേഖപ്പെടുത്തിയത്. മക്കൾ നതി മയ്യം നേതാവ് കമൽഹാസൻ മകൾ ശ്രുതിഹാസനൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ആൽവാർപ്പെട്ടിലാണ് കമലും ശ്രുതിയും വോട്ട് ചെയ്തത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർ അച്ഛൻ ശശികുമാറിനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ മണ്ഡലത്തിലാണ് ഇവർക്ക് വോട്ടുള്ളത്. 

കേരളത്തിൽ ഏപ്രിൽ 23–നാണ് തിരഞ്ഞെടുപ്പ്. മലയാളത്തിലെ മിക്ക താരങ്ങളും സാധാരണയായി സമ്മതിദാന അവകാശം ഉപയോഗിക്കാറില്ലെങ്കിലും മമ്മൂട്ടിയെ പോലുള്ള സീനിയർ താരങ്ങൾ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താറുണ്ട്. 

                                                                                                                           

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com