ADVERTISEMENT

ജാതിയും മതവും പറഞ്ഞ് വോട്ടുതേടുന്നവർക്ക് വോട്ടുകൊടുക്കരുതെന്ന് അഭ്യർഥിച്ച് തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി. വലിയ സദസ്സിനെ സാക്ഷിയാക്കി താരം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

 

താരത്തിന്റെ വാക്കുകളിങ്ങനെ:‘സ്നേഹമുള്ളവരെ,  വോട്ടു ചെയ്യുമ്പോൾ നോക്കി വോട്ടുചെയ്യണം..സൂക്ഷിച്ച് വോട്ടുചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നരോടൊപ്പം നിൽക്കണം. അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നിൽക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലിൽ സുരക്ഷിതരായിരിക്കും. ഒടുവിൽ നമ്മളാണ് കെണിയിൽ വീഴുക. ദയവ് ചെയ്ത് ഇത് ഒാർത്തുവയ്ക്കണം’ വിജയ് സേതുപതി പറഞ്ഞു. നിറഞ്ഞ കയ്യടിയോടും ആരവത്തോടുമാണ് താരത്തിന്റെ വാക്കുകൾ ജനം സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com