ADVERTISEMENT

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതിന് നടൻ ബിജു മേനോനെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നിങ്ങളുടെ വീട്ടുകാർ നിങ്ങൾ ഇഷ്ടപ്പടുന്ന പാർട്ടിക്കാണോ വോട്ട് ചെയ്യുന്നതെന്നും ബിജു മേനോന് അഭിപ്രായ സ്വതന്ത്ര്യം ഇല്ലേയെന്നും സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ചോദിക്കുന്നു. 

 

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

 

പ്രമുഖ നട൯ ബിജു മേനോ൯ സ൪ തന്റെ കൂട്ടുകാരനും, സഹപ്രവ൪ത്തകനുമായ പ്രമുഖ നടനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചില൪ ചെറുതായ് എതി൪ത്തു comments ഇടുന്നത് ശ്രദ്ധയിൽ പെട്ടു.

 

നമ്മൾ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങൾ നമ്മൾ ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മൾ ഇഷ്ടപ്പെട്ട പാ൪ട്ടിക്കു വേണ്ടിയേ പ്രവ൪ത്തിക്കാവൂ...നമ്മൾ ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു എന്നീ ചിന്തക‍ൾ ശരിയാണോ ? കേരള ചരിത്രത്തിൽ ഇതിനു മുമ്പും , ഇപ്പോഴും എത്രയോ താരങ്ങൾ പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്.. അന്ന് അവരോടൊന്നും കാണിക്കാത്ത "അസഹിഷ്ണുത" ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ... ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ?

 

അദ്ദേഹത്തെ എതി൪ക്കുന്നവരോട് ഒരു ചോദ്യം ...നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ? ഇതാണോ ആവിഷ്കാര സ്വതന്ത്യം ? ഇതാണോ Number 1 കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത് ...

 

സാധാരണ പ്രേക്ഷകർ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത് . പ്രേക്ഷകരെ രസിപ്പിക്കുന്നിടത്തോളം കാലം ഒരു നട൯/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്നവുമില്ല . ബിജു മേനോൻ സ൪ നിങ്ങളെന്നൂം ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ടീയ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം. ഇപ്പോഴത്തെ ചെറിയ എതി൪പ്പ് കാര്യമാക്കേണ്ട...

 

എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്... അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ അല്ലേ. നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്. ആർക്കും ഏത്‌ രാഷ്ട്രീയവും തെരെഞ്ഞെടുക്കാം. ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും അതിന്റെ സ്ഥാനാർഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.

 

(വാൽ കഷ്ണം.. ഞാ൯ ഇഷ്ടപ്പെടുന്ന പല film, cricket players എനിക്ക് ഇഷ്ടമില്ലാത്ത പാ൪ട്ടികളിൽ പ്രവ൪ത്തിക്കുന്നു... ഒരല്പം വിഷമം തോന്നിയെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല.. അവരോടുള്ള സ്നേഹവും കുറഞ്ഞില്ല.കാരണം ഇന്ത്യ സ്വാതന്ത്രമാണ്.. പിന്നെ നമ്മൾ support ചെയ്യുന്നു എന്നതിന൪ത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവ൪ക്കും വികാരം, വിചാരം, സംസ്കാരം, ചിന്താ ശേഷിയുണ്ട്...)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com