ഞാൻ വെറുതെയിരിക്കുമ്പോൾ ഉമ്മയ്ക്ക് ടെൻഷനാണ്: ദുൽഖർ പറയുന്നു
Mail This Article
മലയാളത്തിൽ തന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായതിനാൽ താൻ ഇപ്പോൾ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മയ്ക്ക് ടെൻഷനാണെന്ന് ദുൽഖർ സൽമാൻ. മനോരമ ഒാൺലൈൻ ഒരുക്കിയ പ്രത്യേക ചാറ്റ് ഷോയിലാണ് ദുൽഖർ രസകരമായ ഇൗ വെളിപ്പെടുത്തൽ നടത്തിയത്. ദുൽഖറിനൊപ്പം വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരും ഇൗ ചാറ്റ് ഷോയിൽ പങ്കെടുത്തു.
‘മലയാളത്തിൽ എന്റെ ഒരു സിനിമ ഇറങ്ങിയിട്ട് കുറേ കാലമായി. ഇപ്പോൾ ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാണ്. ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ ? ഇന്നു കഥ ഒന്നും കേൾക്കുന്നില്ലേ എന്നൊക്കെ ഉമ്മച്ചി ചോദിക്കും. ഞാൻ ആണെങ്കിൽ നാളെ ഒരു കഥ കേൾക്കുന്നുണ്ട് എന്നൊക്കെ പറയും. പിന്നെ ഇടയ്ക്ക് ഉമ്മ വരുമ്പോൾ ഫോണൊക്കെ വിളിച്ച് തിരക്ക് അഭിനയിക്കും.’ ദുൽഖർ പറഞ്ഞു.
കുട്ടിക്കാലത്തെ തന്റെ ചില അനുഭവങ്ങളെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ ദുൽഖർ ഇൗ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. വാപ്പ തന്റെ സിനിമകളെക്കുറിച്ച് പറയുന്നതൊക്കെ ദുൽഖർ രസകരമായി ഇൗ ചാറ്റ് ഷോയിൽ വെളിപ്പെടുത്തുന്നുണ്ട്. ദുൽഖറിനൊപ്പം വിഷ്ണുവും ബിബിനും കൂടി ചേർന്നതോടെ നിരവധി നർമമുഹൂർത്തങ്ങളാണ് പിറന്നത്. ചാറ്റ് ഷോയുടെ ടീസറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. വിഡിയോയുടെ പൂർണരൂപം ഏപ്രിൽ 24–ന് പുറത്തിറങ്ങും.