ADVERTISEMENT

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബനു കുഞ്ഞു പിറന്നത് വലിയ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കുഞ്ചാക്കോ ബോബൻ–പ്രിയ ദമ്പതികൾക്ക് ആശംസകളുമായി സിനിമാരംഗത്തെ പ്രമുഖരും ആരാധകരും രംഗത്തെത്തി. ദമ്പതികളുടെ ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത്ര വലിയ സന്തോഷം പങ്കു വയ്ക്കാൻ വൈകിയതിലുള്ള പരിഭവവും ആരാധകർ താരത്തിനോടു പങ്കു വയ്ക്കുന്നുണ്ട്. 

തന്റെ ഔദ്യോഗിക പേജിലൂടെയാണ് കുഞ്ചാക്കോ ബോബൻ ബേബി ഷവർ ചിത്രങ്ങൾ പങ്കു വച്ചത്. 'പ്രിയയുടെ ബേബി ഷവർ... മാതാപിതാക്കൾ ആകുന്നതിലെ അനുഗ്രഹ നിമിഷം' എന്ന വരികളോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തത്. 

ബേബി ഷവർ ചിത്രങ്ങളിൽ പ്രിയ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. കുഞ്ഞു പിറന്നതിനു ശേഷം ബേബി ഷവർ ചിത്രങ്ങൾ പുറത്തുവിട്ട ആദ്യ കുടുംബമെന്ന രസകരമായ കമന്റുകളും ചിത്രങ്ങൾക്കു താഴെ പ്രത്യക്ഷപ്പെട്ടു. പ്രിയ കുഞ്ചാക്കോയും ബേബി ഷവർ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. എന്തായാലും ഇതൊരു വല്ലാത്ത സർപ്രൈസ് ആയിപ്പോയെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. ഏപ്രിൽ 18നാണ് ആൺകുഞ്ഞു പിറന്ന വാർത്ത താരം ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com