ADVERTISEMENT

ഇന്നസെന്റ് ജയിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കളോട് ബെറ്റ് വച്ച ആ കൊച്ചു മിടുക്കനെ കാണാൻ ഒടുവിൽ സാക്ഷാൽ ഇന്നസെന്റ് നേരിട്ടെത്തി. വോട്ടെടുപ്പ് ദിവസമായ ഇന്നാണ് സമ്മാനങ്ങളുമായിചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ഇന്നസെന്റ് സമൂഹമാധ്യമങ്ങളിൽ  വൈറലായ വിഡിയോയിലെ നായകനെ കാണാൻ എത്തിയത്. 

 

ബാറ്റും ബോളും കളിപ്പാട്ടങ്ങളുമായാണ് ഇന്നസെന്റ് കൊച്ചു മിടുക്കനെ കാണാനെത്തിയത്. കുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ച താരം ‘ഇനി ആരെങ്കിലും ഇന്നസെന്റ് തോൽക്കുമെന്ന് പറഞ്ഞാൽ ആ ശരി’ എന്നു മാത്രം പറഞ്ഞാൽ മതിയെന്ന് കുട്ടിയോട് തമാശരൂപേണ പറഞ്ഞു. ഒപ്പം ഏതു രാഷ്ട്രീയമാണെങ്കിലും ഇത്തരത്തിൽ ഒരു സ്പിരിറ്റ് ഉള്ളത് നല്ലതാണെന്നും കുട്ടിയുടെ ആ ആവേശമാണ് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് നേതാവായ ജോസ് തെറ്റയിലും ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്നു. 

 

‘അമ്പട മിടുക്കാ, ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ’ എന്നെഴുതി കഴിഞ്ഞ ദിവസം ഇന്നസെന്റ് കുട്ടിയുടെ വിഡിയോ തന്റെ സമൂഹമാധ്യമപേജിൽ ഷെയർ ചെയ്തിരുന്നു. തന്റെ മകനാണ് ഇൗ വിഡിയോ തന്നെ കാണിച്ചതെന്നും അപ്പോൾ തന്നെ ഇൗ കുട്ടിയെ നേരിട്ട് വന്ന് കാണണമെന്ന് താൻ തീരുമാനിച്ചെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT