ADVERTISEMENT

റാണ ദഗുപതിയുടെ മേക്കോവര്‍ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശരീരമാകെ മെലിഞ്ഞ് പടുകിളവനെപ്പോലെയാണ് റാണയെ ചിത്രത്തിൽ കാണാനാകുന്നത്. ഇതുമായി ബന്ധപ്പെട്ട് റാണയെക്കുറിച്ച് പല വാർത്തകള്‍ പ്രചരിക്കുകയുണ്ടായി. താരത്തിന് എന്തോ അസുഖമാണെന്നും അതുമൂലം ശരീരം മെലിഞ്ഞെന്നുമായിരുന്നു പ്രചാരണം.

 

യഥാർഥത്തിൽ താരം സിനിമയ്ക്കായി നടത്തിയ മേക്കോവർ ആണിത്. പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന കാടൻ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണയുടെ ഈ ഗംഭീര മേക്കോവർ.

 

മൂന്ന് ഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദിയിൽ ഹാത്തി മേരെ സാത്തി എന്ന പേരിലും തെലുങ്കിൽ ആരണ്യ എന്ന േപരിലും റിലീസിനെത്തും. ആനയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് പ്രമേയം. തമിഴ് പതിപ്പിൽ റാണയ്ക്കൊപ്പം വിഷ്ണു വിശാലും ഹിന്ദി പതിപ്പിൽ പുൽകീതും പ്രധാനവേഷത്തിലെത്തുന്നു. കൽകിയാണ് നായിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com