ഇഷ്ക് എന്തൊരു മോശം സിനിമ; മറുപടിയുമായി സംവിധായകൻ

ishq-anuraj
ആൻ ശീതള്‍, ഷെയ്ൻ, അനുരാജ്
SHARE

‘കുറേ സിനിമകളുടെ കോപ്പി. പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന  സകല അവളുമാരും എവിടേലും കുഴിയിൽ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞിറങ്ങും. ഇതുപോലുള്ള ഊള പടങ്ങൾ പിന്തുണയ്ക്കാൻ നിന്നെപ്പോലെ കുറേപ്പേരും.’ – ഷെയ്ൻ നിഗം നായകനായി എത്തിയ ഇഷ്ക് സിനിമ കണ്ടിറങ്ങിയ  ഒരാളുടെ പ്രതികരണമാണിത്. എന്നാൽ ഈ വാക്കുകൾ തനിക്ക് കിട്ടിയ അവാർഡാണെന്ന് ചിത്രത്തിന്റെ സംവിധായകനായ അനുരാജ് മനോഹർ പറയുന്നു. ‘ഒരവാർഡ് കിട്ടിയിട്ടുണ്ട്..

കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്.’–ആദ്യ ചിത്രത്തിന് കിട്ടിയ മഹത്തായ പുരസ്കാരം പങ്കുവച്ച് ഇഷ്ക് എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ ഫെയ്സ്ബുക്കിൽ കുറിച്ച വരികളാണിത്. ഇൗ തെറിവിളി തന്നെയാണ് സിനിമയ്ക്ക് കിട്ടിയ വലിയ പുരസ്കാരമെന്നും സദാചാരക്കാർക്ക് കൊള്ളുന്നുണ്ടെന്നും അനുരാജ് വ്യക്തമാക്കുന്നു. 

കപട സദാചാരബോധവുമായി നടക്കുന്ന ഒരുകൂട്ടം ആളുകളെ കർശനമായി വിമർശിക്കുന്ന ചിത്രമാണ് ഇഷ്ക്. ആദ്യ ദിനം തന്നെ തിയറ്ററുകളിൽ മികച്ച അഭിപ്രായം ചിത്രം സ്വന്തമാക്കിയിരുന്നു. 

ഇഷ്ക് ഒരു പ്രണയകഥയല്ല.. എന്ന ചിത്രത്തിന്റെ ടാഗ്​ലൈനിനോട് അങ്ങേയറ്റത്തെ ആത്മാർഥ കാണിച്ചിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തുമെന്നാണ് പടം കണ്ടിറങ്ങിയവരുടെ പ്രതികരണം. പ്രണയം അല്ലാെത ഇഷ്ക് എന്താണെന്ന് ചോദിച്ചാൽ ചിലരുടെ ചൊറിച്ചിലിനുള്ള മരുന്നാണെന്ന് പറയാം. ഇൗ ടാഗ്​ലൈനും കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് സംവിധായകൻ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

മലയാളിയുടെ മുഖത്തോട് ചേർത്ത് പിടിച്ച കണ്ണാടിയാണ് ഇഷ്ക്. സച്ചിതാനന്ദൻ എന്ന ഷെയ്നിന്റെ കഥാപാത്രം ബഹുഭൂരിപക്ഷം കാമുകൻമാരുടെയും പ്രതിനിധിയാണ്. ഷൈൻ ടോം ചാക്കോയുടെ ഗംഭീര പ്രകടനം ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. നായികയായ വസു എന്ന കഥാപാത്രത്തെ ആൻ ശീതൾ  മികച്ച കൈയടക്കത്തോടെ ഗംഭീരമാക്കി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA