ADVERTISEMENT

ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലൂടെ രഞ്ജി പണിക്കർക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം. മാഡ്രിഡ് ഇമാജിന്‍ ഇന്ത്യാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടൻ, മികച്ച തിരക്കഥ എന്നീ പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കി. അവലംബിത തിരക്കഥയ്ക്കാണ് ജയരാജിന് പുരസ്‌കാരം.

 

തകഴിയുടെ കയര്‍ എന്ന കൃതിയില്‍ രണ്ടാം ലോകമഹായുദ്ധം കുട്ടനാടിനെ ബാധിച്ചത് പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് ജയരാജ് ഭയാനകം എന്ന ചിത്രമാക്കിയത്. യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടയാള്‍ പോസ്റ്റ്മാന്‍ ആയി കുട്ടനാട്ടിലെത്തുന്നതാണ് പ്രമേയം. സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ച നിഖില്‍ എസ് പ്രവീണിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

 

ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ ഒറ്റാല്‍ എന്ന ചിത്രത്തിന് ശേഷം ജയരാജ് വീണ്ടും രാജ്യാന്തര ചലച്ചിത്രമേളയില്‍ അംഗീകരിക്കപ്പെടുകയാണ്. നവരസങ്ങളെ ആധാരമാക്കി ജയരാജ് ഒരുക്കുന്ന സിനിമകളില്‍ ആറാമത്തെ ചിത്രമാണ് ഭയാനകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com