ADVERTISEMENT

വിമൽ സാറെന്ന അധ്യാപകനായി എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച വിനയ് ഫോർട്ട് വീണ്ടും മാഷ് ആയി എത്തുകയാണ്. അതും 5 വർഷങ്ങൾക്കു ശേഷം... ഇത്തവണ ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാൻ കൂടിയാണ് അദേഹത്തിന്റെ വരവ്. പുതിയ ചിത്രം തമാശയുടെ വിശേഷങ്ങളുമായി വിനയ് ...

ശ്രീനിവാസൻ മാഷ്

മലയാളം പഠിപ്പിക്കുന്ന കോളജ് അധ്യാപകന്‍. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന സ്ത്രീകളെ പ്രമേയമാക്കിയുള്ള റൊമാന്റിക് കോമഡി ചിത്രമാണ് തമാശ. ശ്രീനിവാസന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. അയാൾ കഷണ്ടിക്കാരനാണ്, അതിന്റെതായ കടുത്ത അപകര്‍ഷതാബോധമുണ്ട്. എന്നാല്‍ അതിനു മപ്പുറം വളരെ ശക്തമായി പറയാന്‍ ശ്രമിക്കുന്ന മറ്റൊരു വിഷയം കൂടി സിനിമയിലുണ്ട്. ബോഡി ഷേമിങ് ചിത്രത്തിൽ ശക്തമായി പ്രതിപാദിക്കുന്നു. പലവധിത്തില്‍ നമ്മളെല്ലാവരും അതിന്റെ ഇരകളാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണിത്.  

വിമല്‍ സാറിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ശ്രീനിവാസൻ. കഥാപാത്രത്തിലും അത് കൊണ്ടുവരുവാൻ ഒരു നടനെന്ന നിലയിൽ ഞാന്‍ പൂര്‍ണമായി ശ്രമിച്ചിട്ടുണ്ട്. എട്ടു മാസത്തോളം മറ്റൊരു വര്‍ക്കും ചെയ്യാതെ ഞാന്‍ ഈയൊരു സിനിമക്ക് വേണ്ടി മാത്രം മാറ്റി വച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com