ADVERTISEMENT

അജിത്ത് നായകനാകുന്ന പുതിയ ചിത്രം നേർകൊണ്ട പാർവൈ
ട്രെയിലർ റിലീസ് ചെയ്തു. അമിതാഭ് ബച്ചൻ–താപ്സി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ് ചിത്രം പിങ്കിന്റെ റീമേയ്ക്ക് ആണിത്.

Nerkonda Paarvai - Official Movie Trailer

 

PINK | Official Trailer | Amitabh Bachchan | Shoojit Sircar | Taapsee Pannu

കാർത്തിയെ നായകനാക്കി തീരൻ അധികാരം ഒൻഡ്രു എന്ന ചിത്രം സംവിധാനം ചെയ്‌തെ എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ ആണ് ഈ ചിത്രം നിർമിക്കുന്നത്.  

 

അഭിഭാഷകന്റെ വേഷത്തിലാണ് തല അജിത്ത് എത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് താപ്സി പന്നു അവതരിപ്പിച്ച കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരത്തില്‍ വില്ലനായി എത്തിയ സുജിത്ത് ശങ്കറും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു.

 

അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം ഓഗസ്റ്റ്‌ 10ന് തീയറ്ററുകളിലെത്തും. 

 

നീരവ് ഷായാണ് ഛായാഗ്രഹണം. യുവൻ ശങ്കര്‍ രാജ സംഗീതം. ചിത്രസംയോജനം ഒരുക്കുന്നത് ഗോകുൽ ചന്ദ്രൻ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com