ADVERTISEMENT

പഴയകാലനടി കാർത്തികയുടെ മകന്റെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ മാസം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. 

 

ഒരുകാലത്ത് മോഹൻലാലിന്റെ ഏറ്റവും മികച്ച താരജോഡി കാർത്തികയായിരുന്നു. മമ്മൂട്ടി, കമലഹാസൻ എന്നീ സൂപ്പർ നായകൻമാരുടെ മകളായും അഭിനയിച്ചിട്ടുണ്ട്. 1985 ഒടുവിൽ ബാലചന്ദ്രമേനോൻ ഒരുക്കിയ ‘മണിച്ചെപ്പുതുറന്നപ്പോള്‍ എന്ന സിനിമയിലൂടെ നായികയായി എത്തി. 

 

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, താളവട്ടം, നായകൻ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.  വിവാഹത്തിനു ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com