ADVERTISEMENT

മധു എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എ ഫോര്‍ ആപ്പിള്‍. സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളം ആണ് നിർമാണം. ഷീലയും നെടുമുടിവേണുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

A For Apple | Official Trailer| Madhu S Kumar | Jerry Amaldev | Sreekumaran Thampi | Sudarsanan S

 

പി.എഫ്. മാത്യൂസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് രാജേഷ് ജയരാമനാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജെറി അമൽദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണനും എഡിറ്റിങ് വി.റ്റി.ശ്രീജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

 

പുതുമുഖങ്ങളായ ടോണി, സിജിമോൻ, ജാൻവി, ബൈജു, സാജൽ എന്നിവരെ കൂടാതെ സലിം കുമാർ ,ദേവൻ, കോട്ടയം പ്രദീപ്, കൃഷ്ണകുമാർ, സേതുലക്ഷ്മി, പാഷാണം ഷാജി, സന്തോഷ് കീഴാറ്റൂർ, മോഹൻ അയിരൂർ സാജൻ സൂര്യ, ശരണ്യ ആനന്ദ്, ആഷിക, കല്യാണി നായർ, രമേഷ് വലിയ ശാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സ്വർണലയ സിനിമാസ് റിലീസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com