ADVERTISEMENT

കോഴിക്കോട്∙ ടൊവിനോ തോമസിന് സമ്മാനിക്കാൻ താൻ നിർമിച്ച ‘ടൊവിനോ’ ശിൽപവുമായി രോഗശയ്യയിൽനിന്ന് ആരാധകനെത്തി. വേദനകളെ തോൽപ്പിക്കാൻ കലയുടെ കൈ പിടിച്ച കുഞ്ഞുകലാകാരൻ കക്കോടി മോരീക്കര കാഞ്ഞിരോളി കെ.പി. അരുണാണ് പ്രിയതാരത്തിന് ശിൽപം സമ്മാനിച്ചത്.

 

സന്ധികളിൽ വേദനയുണ്ടാക്കുന്ന ഹൈപ്പർ മൊബിലിറ്റി സിൻഡ്രോം എന്ന രോഗമാണ് അരുണിന്. വേദന വരുമ്പോൾ അഞ്ചുമിനിറ്റോളം കാഴ്ച മറയും. ഈ അസുഖം കാരണം സ്കൂളിൽ പോവാൻ കഴിയാറില്ല. കാറും ലോറിയുമടക്കമുള്ള വാഹനങ്ങളുടെ ചെറുമാതൃകകൾ നിർമിക്കുന്ന അരുൺ മികച്ചൊരു ശിൽപിയും ചിത്രകാരനും കൂടിയാണ്.

 

ടൊവിനോയെ ഒന്നു കാണണമെന്നായിരുന്നു അരുണിന്റെ ആഗ്രഹം. അരുണിന് ആവശ്യമായ സഹായങ്ങൾ നൽകുന്ന ബിആർസിഎസ് എന്ന സംഘടനയുടെ പ്രവർത്തകർ ടൊവിനോയെ ബന്ധപ്പെട്ടിരുന്നു തുടർന്ന് ഒരു ദിവസം രാത്രി ടൊവിനോ അരുണിനെ കാണാനെത്തിയിരുന്നു. അന്നു ശിൽപത്തിന്റെ നിർമാണത്തിലായിരുന്നു അരുൺ. സമ്മാനം നൽകാൻ ടൊവിനോയുടെതന്നെ ചെറുശിൽപമാണ് അരുൺ നിർമിച്ചത്.

 

ഇന്നലെ വൈകിട്ട് എട്ടോടെ ബിആർസിഎസ് പ്രവർത്തകരായ നൗഷാദ് തെക്കയിൽ, റിയാസ് കുന്നമംഗലം, പി. ഗിരീഷ് തുടങ്ങിയവർക്കൊപ്പമാണ് അരുൺ ടൊവിനോയെ കാണാൻ മാവൂർ റോഡിലെ റാവിസ് ഹോട്ടലിലെത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com