ADVERTISEMENT

മനോഹരവും ആകർഷകവുമായ ചിത്രങ്ങളാണ് പൊതുവെ സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. ആ പതിവു തെറ്റിച്ച് ആരാധകരെ അമ്പരപ്പിക്കുകയാണ് നടിയും നർത്തകിയുമായ നവ്യ നായർ. മതിലിൽ കയറി നിന്നു ചാമ്പയ്ക്ക പറിക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. 

 

View this post on Instagram

Blissful .... amma and me... clicks by sai

A post shared by Navya Nair (@navyanair143) on

ഒട്ടും മെയ്ക്കപ്പില്ലാതെ, സാധാരണ കുർത്തി ധരിച്ച് ചാമ്പയ്ക്ക പറിക്കുന്ന താരത്തെ കണ്ട് ആരാധകർക്ക് സംശയം. ചിത്രത്തിലേത് പ്രിയതാരം നവ്യ തന്നെ അല്ലേ എന്ന്! നന്ദനത്തിലൂടെ നാടൻ പെൺകുട്ടിയായി വന്ന് ആരാധകരുടെ മനം കവർന്ന നവ്യ നായർ ഇപ്പോഴും തനി നാടൻ തന്നെയെന്നാണ് ആരാധകരുടെ കമന്റ്. അമ്മയ്ക്കൊപ്പമാണ് നവ്യയുടെ ചാമ്പക്ക പറിയ്ക്കൽ! മകൻ സായി ആണ് ചാമ്പയ്ക്ക പറിയിക്കുന്ന നവ്യയുടെ ചിത്രങ്ങളെടുത്തത്. 

 

ആദ്യമായാണ് ഒരു നടി ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് എന്നായിരുന്നു ആരാധകന്റെ കമന്റ്. മേക്കപ്പിന്റെ വർണ കോലാഹളങ്ങൾ ഇല്ലാതെ പച്ചയായ ചിത്രം പങ്കുവയക്കാൻ ധൈര്യം കാണിച്ച താരത്തിന് അഭിനന്ദനങ്ങൾ അറിയിക്കാനും ആരാധകർ മറന്നില്ല. അതിനിടെ, വവ്വാൽ കടിച്ച ചാമ്പയ്ക്ക അല്ലായെന്ന് ഉറപ്പുവരുത്തണേ എന്നും ആരാധകർ ഓർമപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com