ADVERTISEMENT

വിപ്ലവനായകൻ ഏണസ്റ്റോ ചെ ഗവാരയ്ക്കു ജന്മദിനാശംസകൾ നേർന്ന് പോസ്റ്റിട്ട നടൻ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം. പോസ്റ്റിനു താഴെ പൃഥ്വിരാജിനെ പരിഹസിച്ചും വിമർശിച്ചുമാണ് കമന്റുകൾ. ചെ ഗവാരയുടെ ജൻമദിനമായ ജൂൺ പതിന്നാലിനായിരുന്നു ജന്മദിനാശംസകൾ നേർന്നുള്ള പൃഥ്വിയുടെ പോസ്റ്റ്. ‘ഹാപ്പി ബർത്ഡേ ചെ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ഒപ്പം ചുവന്ന അക്ഷരത്തിൽ ‘ചെ’ എന്നെഴുതിയ ചിത്രവും. 

 

പൃഥ്വിരാജിന്റെ സിനിമകൾ ബഹിഷ്കരിക്കണം എന്ന തരത്തിലാണ് കമന്റുകൾ. എന്നാൽ പൃഥ്വിയെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചെ ഗവാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെയായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. 

 

മുരളീ ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ചെ യുടെ ജീവിതം പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നാണ് ഈ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നതെന്നും ചില കമന്റുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com