ADVERTISEMENT

ലൂസിഫർ രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതൽ ആകാംക്ഷയാണ്. ‘എമ്പുരാൻ’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് റിലീസ് ചെയ്തതോടെ അതിനൊപ്പം അഭ്യൂഹങ്ങളും പരക്കുകയാണ്. ടൈറ്റിൽ കാർഡ് ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർക്കുള്ള പ്രധാന സംശയങ്ങളിലൊന്നാണ് ചുവന്ന അക്ഷരത്തിൽ കണ്ട ആ രണ്ട് 'A' കൾ. ഇംഗ്ലിഷിൽ എമ്പുരാൻ എന്ന് എഴുതിയിരിക്കുന്നതിൽ രണ്ട് അക്ഷരങ്ങളായ ‘എ’യുടെ നിറം ചുവപ്പാണ്.

L2 | EMPURAAN | Title Video | Mohanlal | Prithviraj Sukumaran | Murali Gopy | Antony Perumbavoor

 

ചുവന്ന നിറത്തിൽ എഴുതിയ 'A' കളും അത് രക്തം പോലെ ചുവക്കുന്നതും സംവിധായകന്റെ ബ്രില്യൻസ് ആണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിനകം കഥകൾ പലതും മെനഞ്ഞുതുടങ്ങിയവരുമുണ്ട്. 

 

നേരത്തെ ലൂസിഫർ സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങിയ സമയത്തും ഇതുപോലെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ടൈറ്റിലില്‍ ലൂസിഫര്‍ എന്നെഴുതിയിരിക്കുന്നതില്‍ എല്‍ എന്ന ഇംഗ്ലിഷ് അക്ഷരത്തിന് അഭിമുഖമായിട്ടാണ് മറ്റ് അക്ഷരങ്ങള്‍ എഴുതിയിരിക്കുന്നത്. 

 

അന്ന് ആ ടൈറ്റിലിനെക്കുറിച്ച് പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ‘ഈ വാക്കിന്റെ കുറച്ചു കൂടി ആഴത്തിലുളള അര്‍ഥമാണ് സിനിമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്. നമ്മള്‍ ചുറ്റും കാണുന്ന സത്യങ്ങള്‍, യാഥാര്‍ഥ്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ അതെല്ലാം വളച്ചൊടിക്കപ്പെട്ടതാണ്. നമ്മള്‍ കാണുന്നത് ആയിരിക്കില്ല പലപ്പോഴും സത്യം.’

 

കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ലൂസിഫര്‍ രണ്ടാം ഭാഗം ഒദ്യോഗികമായി പ്രഖ്യാപിച്ചത്.  ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല. ഈ കഥാപാത്രങ്ങൾ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടർച്ചയും ചിത്രത്തിൽ ഉണ്ടാകുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 

 

എമ്പുരാൻ എന്നാൽ തമ്പുരാൻ എന്നല്ല അർഥമെന്നും രാജാവിനേക്കാൾ വലിയവൻ, എന്നാൽ ദൈവത്തെക്കാൾ ചെറിയവന്‍ എന്നാണെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com