ADVERTISEMENT

സിനിമകളുടെ ചിത്രീകരണത്തിനിടെ അറിയാതെ സംഭവിച്ചുപോകുന്ന ചില തെറ്റുകളുണ്ട്. ഇവ സൂക്ഷമമായി വീക്ഷിച്ച് കണ്ടുപിടിക്കുന്ന ചില വിദ്വാന്മാരും നമുക്കിടയിലുണ്ട്. ഇപ്പോഴിതാ സിനിമയിലെ അതിസൂക്ഷമമായ ചില മികവുകളെ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ.

Hidden Details In Kumbalangi Nights | Movie Analysis | Reeload Media

 

ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സില്‍ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ചില കാഴ്ചകളാണ് ഒരു വിഡിയോയിലൂടെ ഇവർ കാണിച്ചുതരുന്നത്. സംവിധായകന്റെ ബ്രില്യൻസ് എന്നു വിശേഷിപ്പിക്കാവുന്ന നിരവധി രംഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

 

ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയത് ഷമ്മിയുടെയും സിമിയുടെയും വിവാഹചിത്രത്തിന്റെ പോസ്റ്ററായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന്റെ രംഗങ്ങൾ ഒരിക്കൽ പോലും സിനിമയിൽ കാണിക്കുന്നില്ല. സത്യത്തില്‍ ഈ വിവാഹഫോട്ടോ സിമിയുടെയും ഷമ്മിയുടെയും റൂമിലെ കലണ്ടറിൽ കാണാനാകും. ഇതുപോലെ പ്രേക്ഷകർക്ക് അറിയാത്ത നിരവധി രഹസ്യങ്ങൾ ഈ വിഡിയോയിലൂടെ അറിയാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com