ജൂനിയർ ചാക്കോച്ചനെ കാണാൻ ജയസൂര്യയും കുടുംബവും; കണ്ണുപൊത്തി ഇസ
Mail This Article
×
മലയാളത്തിലെ കുട്ടി സെലിബ്രിറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന് ഇസ്ഹാഖ്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പ്രിയ പങ്കുവച്ച മറ്റൊരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ഞ് ഇസയെ കാണാൻ ജയസൂര്യയും കുടുംബവും എത്തി. ജയസൂര്യ, ഭാര്യ സരിത, മക്കളായ വേദ, അദ്വൈത്, സരിതയുടെ അമ്മ എന്നിവരാണ് ചാക്കോച്ചന്റെ വീട്ടിലെത്തിയത്. കുഞ്ഞിനൊപ്പം ഇവർ നിൽക്കുന്ന ചിത്രം പ്രിയ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.