ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം ക്യാമറയുടെ മുമ്പിൽ തിളങ്ങി ആൻ അഗസ്റ്റിൻ. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം. ക്ലിന്റ് സോമനാണ് ആനിന്റെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

View this post on Instagram

📸 @clintsoman

A post shared by Ann (@annaugustiine) on

 

കുഞ്ചാക്കോ ബോബൻ, പാർവതി, നിമിഷ സജയൻ, അരുൺ കുര്യൻ, നിരഞ്ജന അനൂപ്, പൂർണിമ തുടങ്ങി നിരവധി താരങ്ങളാണ് ആൻ അഗസ്റ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

 

‘എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി’യിലൂടെ അഭിനയരംഗത്തെത്തിയ നടി ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയായി. ഛായാഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഇടവേള എടുത്ത താരം ‘സോളോ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു.

 

രണ്ട് വർഷങ്ങള്‍ക്കു ശേഷം സിനിമയിൽ തിരികെയെത്താനുള്ള തയാറെടുപ്പിലാണ് ആൻ. സത്യന്റെ ജീവിതകഥ പ്രമേയമാക്കി വിജയ് ബാബു ഒരുക്കുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ നായികയായേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com