ADVERTISEMENT

പാസഞ്ചറിനും അർജുനൻ സാക്ഷിക്കും ശേഷം ത്രില്ലർ പ്രമേയവുമായി രഞ്ജിത്ത് ശങ്കർ. കമല എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജു വർഗീസ് ആണ് നായകൻ. ജയസൂര്യ കൂട്ടുകെട്ടിൽ വന്നുകൊണ്ടിരുന്ന രഞ്ജിത്ത് ശങ്കർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രമേയമായിരിക്കും കമല. 

 

‘പാസഞ്ചറിനും അർജുനൻ സാക്ഷിക്കും ശേഷം ഞാൻ എഴുതുന്ന ത്രില്ലർ ആണ് കമല. ഇപ്പോഴുള്ള നായകന്മാരെയെല്ലാം ഈ ചിത്രത്തിനു വേണ്ടി ആലോചിച്ചെങ്കിലും പിന്നീട് നോക്കിയപ്പോൾ അവരൊന്നും യോജിക്കാത്തതായി തോന്നി. എന്നാൽ ഈ കഥ മാറ്റിവച്ച് മറ്റു കഥകളിലേയ്ക്കുപോകുന്നതും സങ്കടകരമായിരുന്നു. പിന്നീടാണ് ഞാൻ അയാളെക്കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് മനസ്സിലായത് ഇത് അയാൾക്കുവേണ്ടി എഴുതിയ തിരക്കഥയായിരുന്നുവെന്ന്. അതെ അജു വർഗീസ് ആണ് ഹീറോ.’–രഞ്ജിത്ത് ശങ്കർ പറയുന്നു.

 

പ്രേതം 2 ആണ് ഇതിനു മുമ്പ് രഞ്ജിത്ത് ഒരുക്കിയ ചിത്രം. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് ആണ് കമലയുടെ നിർമാണം. ചിത്രത്തിന്റെ മറ്റുവിവരങ്ങൾ ഉടൻ പുറത്തുവിടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com