ADVERTISEMENT

അപ്രതീക്ഷിതമായ റീലിസ് പ്രതിസന്ധിക്കൊടുവിൽ അമല പോൾ ചിത്രം ആടൈ തിയറ്ററുകളിൽ. തന്റെ അഭിനയ ജീവിതത്തിലെ ഏറെ നിര്‍ണായകമായ ചിത്രമായാണ് അമല ആടൈയെ കാണുന്നത്. അതു ശരിവയ്ക്കുന്ന പ്രതികരണങ്ങളാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ചിത്രത്തിനു ലഭിക്കുന്നത്.

 

ടെലിവിഷൻ പരിപാടിയുടെ നിർമാതാവായ കാമിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിക്കുന്നത്. യാഥാസ്ഥിതികമായ കാഴ്ചപാടുള്ള അമ്മയുടെ പുരോഗമന ചിന്തയുള്ള മകൾ. കാമിനിയുടെ ജീവിതത്തിലുണ്ടാകുന്ന വലിയൊരു ദുരന്തവും അതിന്റെ തുടർ കാഴ്ചകളുമാണ് ചിത്രം പറയുന്നത്.

 

ജൂലൈ 19ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയിരുന്നു. തിയറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ്  ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നത്. ഇതോടെ ആരാധകർ നിരാശയിലായിരുന്നു. വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

 

'എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍' എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചത്. ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com