ADVERTISEMENT

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം. മലയാളത്തിൽ നിന്നും സുരേഷ് ഗോപി, മോഹൻലാൽ, മഞ്ജു വാരിയർ, പൃഥ്വിരാജ്, നിവിൻ പോളി, ബോളിവുഡിൽ നിന്നും പ്രസൂൺ ജോഷി, കിരൺ ഖേർ, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, അനുഷ്ക ശർമ്മ, പരിണീതി ചോപ്ര, സ്വര ഭാസ്ക്കർ, വിശാൽ ദദ്‌ലാനി, ബോമൻ ഇറാനി, റിതേഷ് ദേശ്‌മുഖ്, ഏക്താ കപൂർ, രവീണ ടണ്ടൻ തുടങ്ങി നിരവധിയേറെ പേരാണ് സുഷമ സ്വരാജിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്. 

 

ഇന്ന് വൈകിട്ട് നാലിനാണ് സംസ്കാരം. ഇപ്പോള്‍ ഡല്‍ഹിയിലുള്ള സുഷമയുടെ വസതിയില്‍ പൊതുദര്‍ശനം നടക്കുകയാണ്. 11 മണി വരെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കും. വൈകീട്ട് മൂന്നോടെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. നാലോടെ ഭൗതികശരീരം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.

 

ചൊവ്വാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com