ADVERTISEMENT

പ്രഭാസ് നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം ‘സാഹോ’ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ. ബ്രഹ്മാണ്ഡചിത്രം മാഡ്മാക്സ് ഫ്യൂരിറോഡിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ദൃശ്യാനുഭവമാണ് ട്രെയിലർ പകർന്നുനൽകുന്നത്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ടീസറുകളാണ് റിലീസ് ചെയ്തത്.

Saaho Trailer: Malayalam | Prabhas | Shraddha Kapoor | Sujeeth | UV Creations

 

Saaho Trailer: Telegu | Prabhas | Shraddha Kapoor | Sujeeth | UV Creations

ബാഹുബലി 2വിനു ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം കൂടിയാണിത്. 2017ലാണ് ബാഹുബലി 2 റിലിസീനെത്തിയത്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത ചിത്രമായിരിക്കും സാഹോയെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

Saaho Trailer: Tamil | Prabhas | Shraddha Kapoor | Sujeeth | UV Creations

 

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

 

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാൻ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.  

 

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓഗസ്റ്റ്  30–നാണ്  സാഹോ പ്രദർശനത്തിനെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആർ.ഡി. ഇല്യുമിനേഷൻ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com