ADVERTISEMENT

സംസ്ഥാനം വീണ്ടുമൊരു മഴക്കെടുതിയെ നേരിടുമ്പോൾ ദുരിതബാധിതരെ ഉദാരമായി സഹായിക്കാൻ ചലച്ചിത്രതാരങ്ങളും മുന്നിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകിയാണ് പലരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നത്. കൂടുതൽ പേരെ ഇതിനായി പ്രേരിപ്പിക്കുന്നതിന് ചലച്ചിത്രതാരം ടൊവീനോ തോമസ് ഒരു ചലഞ്ചിനും തുടക്കമിട്ടു. അതിൽ പങ്കെടുത്ത് രമേശ് പിഷാരടി പങ്കുവച്ച ചിത്രവും അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 

 

tovi-1

പതിവു തെറ്റിക്കാതെ നർമത്തിൽ കലർത്തിയായിരുന്നു രമേശ് പിഷാരടിയുടെ പോസ്റ്റ്. എന്നാൽ, അടിക്കുറിപ്പിലായിരുന്നില്ല, പങ്കുവച്ച ചിത്രത്തിലായിരുന്നു പിഷാരടിയുടെ കുസൃതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറിയ രസീതിന്റെ പകർപ്പിനൊപ്പം മോഹൻലാൽ ചിത്രമായ സ്ഫടികത്തിലെ ഒരു രംഗത്തിന്റെ സ്ക്രീൻഷോട്ടും പിഷാരടി ചേർത്തു വച്ചു. 'മാഷിന്റെ അൻപത്തിയൊന്നു പവന്റെ കൂട്ടത്തില് വല്ല്യേട്ടന്റെ ഈ നെക്ക്ലസ് മുക്കിക്കളയല്ലേ എന്നു പറയാൻ പറഞ്ഞു' എന്ന ഉർവശിയുടെ ഡയലോഗിന്റെ സ്ക്രീൻഷോട്ടാണ് പിഷാരടി പങ്കുവച്ചത്. 

 

പിഷാരടി സ്ക്രീൻഷോട്ടിൽ ഒതുക്കിയ അടിക്കുറിപ്പ് കമന്റായി രേഖപ്പെടുത്തി ആരാധകരും രംഗത്തു വന്നു. "ടൊവീനോ തോമാച്ചായന്റെ റിലീഫ് ഫണ്ടിന്റെ ഇടയ്ക്ക് പിഷാരടി ചേട്ടന്റെ ഫണ്ട് മുക്കി കളയല്ലേ എന്ന് പറയാൻ പറഞ്ഞു," എന്നായിരുന്നു രസകരമായ ഒരു കമന്റ്. 

 

രമേശ് പിഷാരടിയുടെ പോസ്റ്റിന് ടൊവീനോ തോമസ് നൽകിയ മറുപടി ആരാധകരുടെ കയ്യടി നേടി. "ഒന്നും ചെറുതല്ല ചേട്ടാ !!! കൊടുക്കുന്നത് എല്ലാം വലുതാണ് . കൊടുക്കാനുള്ള മനസാണ് ഏറ്റവും വലുത് !"- എന്നായിരുന്നു ടൊവീനോയുടെ മാസ് മറുപടി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com