sections
MORE

'തെങ്ങും തെക്കനും ചതിക്കില്ല’‌; തിരുവനന്തപുരം മേയറെ പ്രശംസിച്ച് അരുൺ ഗോപി

vk-prasanth-arun
SHARE

പ്രളയ ദുരിതത്തില്‍ അകപ്പെട്ടവർക്ക് കയ്യഴിഞ്ഞ് സഹായങ്ങള്‍ നല്‍കാന്‍ മുന്നിട്ടിറങ്ങിയ തിരുവനന്തപുരം കോര്‍പറേഷന്‍  മേയര്‍ വി.കെ. പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകന്‍ അരുൺ ഗോപി. പ്രളയക്കെടുതി രൂക്ഷമായ ആദ്യ ദിനങ്ങളില്‍ തെക്കന്‍ കേരളത്തില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ എത്തുന്നില്ല എന്ന പരാതി ഉയര്‍ന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുറഞ്ഞ സമയം കൊണ്ട് നാല്‍പതോളം ലോഡ് നിറയെ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കിയ തിരുവനന്തപുരം മേയര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള അരുണ്‍ ഗോപിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്.

അരുണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നില്‍ക്കുന്നതില്‍! രാഷ്ട്രീയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നു പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്നതില്‍! തെങ്ങും തെക്കനും ചതിക്കില്ല.!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA