ADVERTISEMENT

ക്ലാസിക്ക് ലുക്കിൽ ബോളിവുഡ് നടി തബുവിനൊപ്പം ജയറാം. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അല്ലു അർജുൻ നായകനാകുന്ന സിനിമയിലെ തബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് ജയറാം തന്നെയാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് കൂടുതൽ മെലിഞ്ഞ് സുന്ദരനായ ജയറാമിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അല്ലു അർജുൻ ചിത്രത്തിന് വേണ്ടി ജയറാം ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങൾ  മുന്‍പ് വൈറലായിരുന്നു. 

 

Ala Vaikunthapuramulo First Glimpse

60 ദിവസം കൊണ്ടാണ് ജയറാം 13 കിലോ ഭാരം കുറച്ചത്. അല്ലു അർജുന്റെ അച്ഛൻ വേഷത്തിലാണ് താരമെത്തുന്നത്. അടുത്തവർഷം ചിത്രം തിയറ്ററുകളിലെത്തും. 

Welcome Aboard Tabu Garu

 

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘അല വൈകുന്ദപുരമംലോ’. പൂജ ഹെഗ്‍െഡ നായികയാകുന്നു. നിവേത പേതുരാജ്, സുശാന്ത് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.

 

പട്ടാഭിരാമനിലെ തടിയുള്ള കഥാപാത്രത്തിന് ശേഷമാണ് പുതിയ ലുക്കിലേക്ക് ജയറാം എത്തിയത്. കർശനമായ ഡയറ്റും ചിട്ടയായ വ്യായാമവും കൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട ആരാധകർ കാളിദാസന്റെ ഫെയ്സ് ആപ്പ് ആണോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com