ADVERTISEMENT

ലാൽ ജോസിന്റെ മകൾ ഐറിന്‍ മേച്ചേരിയുടെ വിവാഹനിശ്ച വിഡിയോ പുറത്തിറങ്ങി. ലാൽ ജോസ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം. 

Film Director Laljose Daughter Irene & Joshua Engagement Highlights

 

വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ തൃശ്ശൂരില്‍ വച്ചാണ് നടന്നത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവൻ, നവ്യ നായര്‍, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആന്‍ അഗസ്റ്റിന്‍, ലെന, ഹരീശ്രീ അശോകന്‍, കമല്‍, അന്ന ബെന്‍, സിബി മലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ലാൽ ജോസ് എന്ന സംവിധായകൻ മലയാള സിനിമയ്ക്കു നൽകിയ ഏറ്റവും മികച്ച സംഭാവനകളിലൊന്ന് പ്രതിഭയുള്ള നായികമാരെ കണ്ടെത്തിയതാകും. തന്റെ സിനിമകളിലൂടെ പരിചയപ്പെടുത്തിയ നായികമാരോടു ഊഷ്മളമായ ഹൃദയബന്ധം സൂക്ഷിക്കുന്ന ലാൽ ജോസ് അക്കാര്യം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അതു തെളിയിക്കുന്നതായിരുന്നു ലാൽ ജോസിന്റെ മകൾ ഐറിന്റെ വിവാഹനിശ്ചയ ചടങ്ങ്. ആൻ അഗസ്റ്റിൻ, അനുശ്രീ, മുക്ത തുടങ്ങി ലാൽ ജോസിന്റെ സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ചവരും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായിരുന്ന നായികമാകും ചടങ്ങിനെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com