ADVERTISEMENT

വിമർശിക്കാനെത്തിയ യുവാവിന് തക്ക മറുപടിയുമായി നടി നമിത പ്രമോദ്. കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു നമിതയോടുള്ള ചോദ്യം.

 

നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് രൂക്ഷ വിമര്‍ശനവുമായി യുവാവ് എത്തിയത്. ‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടൻ വിജയ് സാർ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇൻഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവർക്ക് ഇത്തിരിസഹായം ചെയ്തൂടെ.’–ഇതായിരുന്നു യുവാവിന്റെ കമന്റ്.

 

View this post on Instagram

Family ♥️

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

കമന്റിനു താഴെ നിരവധി ആളുകൾ പ്രതികരണവുമായി എത്തി. താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോ എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്തായാലും കമന്റ് ചര്‍ച്ചയായതോടെ മറുപടിയുമായി നമിത തന്നെ നേരിട്ടെത്തി. 

 

‘സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മൾ മാത്രം അറിഞ്ഞാൽ മതി.’–നമിത മറുപടിയായി പറഞ്ഞു.

 

അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം വിറങ്ങലിച്ച് നിന്നപ്പോള്‍ സഹായിക്കാനായി സിനിമാലോകവും മുന്നിറങ്ങിയിരുന്നു.തിരക്കുകളെല്ലാം മാറ്റിവെച്ച് താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com