ADVERTISEMENT

വിവാഹവാർഷിക ദിനത്തിൽ ഫഹദിന് ആശംസകൾ നേർന്ന് നസ്രിയ. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഫഹദ് എന്നു തുറന്നുപറഞ്ഞുകൊണ്ടാണ് നസ്രിയയുടെ ആശംസ. ഇരുവരുടെയും മനോഹരമായ ചിത്രവും നസ്രിയ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. 

 

FAHADH NAZRIYA WEDDING MOMENTS

"വിവാഹ വാർഷികാശംസകൾ! അഞ്ചു വർഷം... ഇനിയും അവസാനിക്കാത്ത എത്രയോ വർഷങ്ങൾ! എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല," ഫെയ്സ്ബുക്കിൽ നസ്രിയ കുറിച്ചു. 2014ലായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. മലയാളികളെ ഞെട്ടിച്ച താരവിവാഹമായിരുന്നു ഇരുവരുടെയും. താരങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായെന്ന് വിശ്വസിക്കാൻ തങ്ങൾക്കും കഴിയുന്നില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.   

Fahad Nazriya Wedding Reception In alappuzha,Video

 

വിവാഹത്തിനു ശേഷം നസ്രിയ അഭിനയത്തിൽ നിന്നു താൽക്കാലികമായി മാറി നിന്നെങ്കിലും ആരാധകരുടെ ഇഷ്ടം ഒട്ടും കുറഞ്ഞില്ല. 2018ൽ 'കൂടെ' എന്ന സിനിമയിലാണ് ഒരു ഇടവേളയ്ക്കു ശേഷം നസ്രിയ അഭിനയിച്ചത്. സിനിമയിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു നസ്രിയ.  

 

ഫഹദ്–നസ്രിയ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ, വളരെ പെട്ടെന്നു തന്നെ ചലച്ചിത്രപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായി ഇരുവരും മാറി. താരങ്ങളുടെ വിവാഹവാർഷിക ദിനത്തിൽ നിരവധി പേരാണ് ആശംസകളുമായി നസ്രിയയുടെ ഫെയ്സ്ബുക്ക് പേജിലെത്തിയത്. നസ്രിയയുടെ കൂടെ ചേർന്ന് ഫഹദും നാൾ ചെല്ലുന്തോറും ചെറുപ്പമായി വരികയാണെന്നാണ് ആരാധകരുടെ കമന്റ്.  

 

അതേസമയം, വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിക്കുകയാണ്. അൻവർ റഷീദ് ചിത്രം ട്രാൻസിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com