ADVERTISEMENT

സൂപ്പര്‍ഹിറ്റ് സയൻസ്ഫിക്‌ഷൻ ആക്‌ഷൻ ത്രില്ലർ മേട്രിക്സിനു നാലാം ഭാഗം വരുന്നു. വാച്ചൗസ്കി സഹോദരങ്ങളിലെ ലാന വാച്ചൗസ്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നതും ലാന തന്നെയാണ്. കിയാനു റീവ്സ്, നിയോ ആയി മടങ്ങിയെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു കാര്യം. നായിക കാരി ആന്നെ മോസും (ട്രിനിറ്റി) ചിത്രത്തിന്റെ ഭാഗമാകും.

 

ലാന വാച്ചൗസ്കിക്കൊപ്പം അലക്സാണ്ടർ ഹെമൺ, ഡേവിഡ് മിച്ചെൽ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. വാർണർ ബ്രദേർസ്, വില്ലേജ് റോഡ്ഷോ പിക്ചേർസ് എന്നിവർ ചേർന്ന് നിർമാണവും വിതരണവും.

 

മേട്രിക്സ് പുറത്തിറങ്ങി ഇരുപതുവര്‍ഷം പൂർത്തിയാകുമ്പോഴാണ് സിനിമയുടെ നാലാം ഭാഗം എത്തുന്നത്.

 

1999ലാണ് വാച്ചൗസ്കി സഹോദരങ്ങളായ ലാനയുടെ ലില്ലിയും മേട്രിക്സ് സംവിധാനം ചെയ്യുന്നത്. ടെർമിനേറ്ററിനു ശേഷം ഹോളിവുഡ് കണ്ട ഏറ്റവും മികച്ച സയൻസ് ഫിക്‌ഷൻ ത്രില്ലറായിരുന്നു മേട്രിക്സ്. ആദ്യ ഭാഗത്തിനു ലഭിച്ച വൻ സ്വീകരണത്തിനു ശേഷം രണ്ടാം ഭാഗമായ മേട്രിക്സ് റി ലോഡഡ് 2003 ൽ റിലീസ് ചെയ്തു. മൂന്നാം ഭാഗമായ മേട്രിക്സ് റവലൂഷൻ റിലീസ് ചെയ്തതും അതേ വർഷം തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com