ADVERTISEMENT

ജോഷി എന്ന മാസ്റ്റർ സംവിധായകന്റെ പൊറിഞ്ചു മറിയം ജോസ് എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു ജോർജും നൈല ഉഷയും സിനിമയുടെ വിശേഷങ്ങൾ പങ്കു വയ്ക്കാൻ മനോരമ ഒാൺലൈൻ ഒരുക്കിയ വേദിയിൽ ഒത്തു ചേർന്നപ്പോൾ പുറന്നത് നിരവധി അസുലഭ മുഹൂർത്തങ്ങളാണ്. 

 

‘ഇന്നലെ വരെ വെറും ജോജു ആയിരുന്നു. ഇന്ന് നാഷണൽ അവാർഡ് വിന്നർ ജോജുവാണ്. ഇനി പൊറിഞ്ചുവിനുവേണ്ടി മറ്റൊരു നാഷണൽ അവാർഡ് കിട്ടട്ടെ.’ ഇങ്ങനെ പറഞ്ഞാണ് ജോജുവിനെ നൈല എതിരേറ്റത്. ‘എന്റെ പ്രായത്തിന്റെ എക്സ്പീരിയൻസാണ് ജോഷിസാറിനുള്ളത്. 40 വർഷത്തിനുമേലെ എക്സ്പീരിയൻ സുള്ള ഒരു മനുഷ്യൻ മനുഷ്യൻ എന്നു പറയാൻ പറ്റില്ല. ജോഷി സാറിനെ നമുക്ക് മാസ്റ്റർ എന്നേ പറയാൻ പറ്റൂ. ഇത്രയും വലിയൊരു സിനിമ എത്ര സിംപിളായിട്ടാണ് അദ്ദേഹം എടുക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയെ അത്രയും സ്നേഹിക്കുന്നുണ്ട്.’

joju-nyla-usha

 

‘ഈ സിനിമയിലെ കഥാപാത്രം എന്റെ നാട്ടിലെ ചില കഥാപാത്രങ്ങളും പെരുന്നാളും ഒക്കെയായിട്ട് എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. എന്റെ അമ്മയുടെ ആങ്ങളമാരൊക്കെ ഇങ്ങനത്തെ പൊറിഞ്ചുമാരാണ്. അന്നൊക്കെ പെരുന്നാൾ എന്നു പറ‍ഞ്ഞാൽ രസമാണ് ഇടിയും അടിയും ഇന്നത്തെപ്പോ ലെ വടിവാളൊന്നുമില്ല. സാധാരണ ചെറിയ ചെറിയ അടിപിടികൾ. ഇന്ന് പെരുന്നാളൊന്നും ഇല്ലല്ലോ. അന്നൊക്കെ ഒരു വർഷം കാത്തിരിക്കും ഒരു പെരുന്നാളിന് തുടങ്ങുന്ന ഇടി തീർക്കാൻ വേണ്ടി. അന്ന് അതൊക്കെ ഒരു രസമായിരുന്നു. എനിക്കും ഇങ്ങനത്തെ കുറെ രസമുള്ള എക്സ്പീരിയൻസ് ഉള്ളവരാണ്. അത് സിനിമയെ ഒരുപാട് ഹെൽപ് ചെയ്തു ഞങ്ങൾക്കു വേണ്ടി സൃഷ്ടിച്ച ഒരു സിനിമ എന്നു തോന്നി.’ ജോജു പറഞ്ഞു. 

‘നൈല ഈ സിനിമ ചെയ്യുമ്പോൾ എന്തു സന്തോഷം തോന്നിയോ അതിനുമപ്പുറം ആണ് ഇതിലെ ക്യാരക്ടർ എനിക്കു തന്നത്. വഴക്കൊക്കെ കിട്ടിയിട്ടുണ്ട്. പക്ഷേ സാറിന്റെ കൂടെ വർക്ക് ചെയ്യാൻ നല്ല കംഫർട്ട് ആണ്. എനിക്ക് ഭയങ്കര സ്നേഹമാണ് സാറിനോട്.’ ജോജു കൂട്ടിച്ചേർത്തു.  ഈ സിനിമ കണ്ടിട്ട്  പുതിയ സ്റ്റാർ ജനിക്കാൻ പോകുന്നുവെന്നാണ് ജോഷി സാർ പറഞ്ഞതെന്ന് ഇതിനു മറുപടിയായി നൈല പറഞ്ഞു. 

 

‘ഇതിലഭിനയിച്ച എല്ലാവരും സ്റ്റാർസ് ആണ്. അങ്ങനെ ഒരു എനർജി പാക്ക്ഡ് സിനിമ കലിപ്പ് പടം എന്നൊക്കെ പറയില്ലേ എന്റെ ഭാര്യ ഈ സിനിമ കണ്ടിട്ട് പറഞ്ഞത് പല സീനിലും രോമം എണീറ്റു നിന്നു എന്നാണ്. അങ്ങനെയാണ് ജോഷി സാറിന്റെ പല പടങ്ങളിലും ഉള്ള ഒരു ത്രില്ല് ധ്രുവം, ന്യൂഡൽഹി, നാടുവാഴികൾ, ലേലം മമ്മൂക്ക യുടെയും ലാലേട്ടന്റെയും ഒക്കെ ബെസ്റ്റ് പെർഫോമൻസ് നമ്മൾ ജോഷി സാറിന്റെ പടത്തിലൂടെ കണ്ടിട്ടുള്ളതാണ്. നമ്മൾ ഭൂമിയിൽ നിന്ന് അഭിനയിക്കുന്നു. പക്ഷേ സാറ് ക്യാമറയിലൂടെ നമ്മളെ പോട്രെയിറ്റ് ചെയ്തു കൊണ്ടു വരുന്ന രീതി ഭയങ്കരം.’ ജോജു പറഞ്ഞു. 

 

‘പൊറിഞ്ചുവിന്റെ ട്രെയിലർ കണ്ടിട്ട് മാത്രം കുറെ ആളുകൾ എന്നെ കഥപറയാൻ വിളിച്ചിട്ടുണ്ട്. അതെനിക്കു വളരെ സന്തോഷം തോന്നി. കാരണം എന്നെ ഓർക്കാതിരുന്ന പലരും ഈ സിനിമയുടെ ട്രെയിലർ കണ്ടിട്ട് കഥ പറയാൻ വിളിക്കുക ഞാൻ വളരെ എക്സൈറ്റഡ് ആയിപ്പോയി.’ നൈല പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com