ADVERTISEMENT

മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു പ്രാസംഗികൻ കൂടിയാണ് പൃഥ്വിരാജ്. പല വേദികളിലും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗത്തിലുള്ള പാടവം നേരിട്ട് കണ്ടിട്ടുമുണ്ട്. കുട്ടികളുടെ അടുത്താണെങ്കിൽ രസകരവും പ്രചോദനാത്മകവുമായ കാര്യങ്ങളാകും പൃഥ്വി സംസാരിക്കുക.

Prithviraj Sukumaran Inspirational Speech | Poffactio

 

അത്തരമൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ലൊക്കേഷൻ സ്കൂൾ ആയിരുന്നു. ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന ചെറിയ വിദ്യാലയം. ഷൂട്ടിങ് നടക്കുന്ന അന്നു തന്നെയായിരുന്നു സ്കൂളിലെ ആർട്സ് ഡേ. 

 

പൃഥ്വി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനിടെ എൻജിനീയറിങ് ബിരുദധാരി ആണെന്ന് പരിചയപ്പെടുത്തി സ്കൂൾ പ്രിൻസിപ്പാൾ പൃഥ്വിയെ വേദിയിലേക്ക്‌ ക്ഷണിച്ചു. വേദിയിലെത്തിയ പൃഥ്വി പറഞ്ഞത് ഇങ്ങനെ, “നിങ്ങളുടെ ടീച്ചർ പറഞ്ഞത് നുണയാണ്. ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് ആണ്.’ വേദി മൊത്തം ചിരിപടർന്നു.

 

പിന്നീടുള്ള വാക്കുകൾ കുട്ടികൾക്കു വേണ്ടിയായിരുന്നു. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള പാഠങ്ങൾ കൂടി സ്വയം പഠിക്കേണ്ടതായിട്ടുണ്ടെന്നും അത് പഠിക്കാൻ മറക്കാതിരിക്കണമെന്നും പൃഥ്വി കുട്ടികളോടായി പറയുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com