ADVERTISEMENT

ഹോളിവുഡിലെ എക്കാലത്തെയും മികച്ച ആക്‌ഷൻ ചിത്രം റാംബോയുടെ അഞ്ചാം ഭാഗത്തിന്റെ പുതിയ ട്രെയിലർ എത്തി. സിൽവസ്റ്റർ സ്റ്റാലൻ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഡ്രിയൻ ഗ്രൺബെർഗ്. റാംബോ: ലാസ്റ്റ് ബ്ലഡ് എന്നാണ് ചിത്രത്തിന്റെ പേര്.

RAMBO 5: LAST BLOOD Trailer #2 (2019) Sylvester Stallone Movie

 

മെക്സിക്കൻ മയക്കുമരുന്നു മാഫിയ സംഘമാണ് ഇത്തവണ റാംബോയുടെ എതിരാളികൾ. തന്റെ അടുത്ത സുഹൃത്തിന്റെ മകളെ മയക്കുമരുന്ന് മാഫിയയില്‍ നിന്നും സംരക്ഷിക്കുകയാണ് റാംബോയുടെ ദൗത്യം.റാംബോ സീരിസിലെ അവസാന ചിത്രം കൂടിയാണിത്. 

 

സ്റ്റാലന് 36 വയസ്സുള്ളപ്പോഴാണ് റാംബോ സീരിസിലെ ആദ്യ ചിത്രം ഫസ്റ്റ് ബ്ലഡ് റിലീസ് ചെയ്യുന്നത്. ചരിത്രവിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഫസ്റ്റ് ബ്ലഡ് പാർട്ട് 2 പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷം തിയറ്ററുകളിലെത്തി.

 

1988 ൽ മൂന്നാം ഭാഗം. 2008ൽ ചിത്രത്തിന്റെ നാലാം ഭാഗം റിലീസ് ചെയ്തു. സിൽവസ്റ്റർ സ്റ്റാലൻ തന്നെയായിരുന്നു ഈ സിനിമ സംവിധാനം െചയ്തത്. അഞ്ചാം ഭാഗത്തിലൂടെ ഈ ഇതിഹാസ കഥാപാത്രം വെള്ളിത്തിരയിൽ പൂർത്തീകരിക്കുമ്പോൾ സ്റ്റാലന് പ്രായം 72. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com