ADVERTISEMENT

ലാക്മേ ഫാഷൻ വീക്കില്‍ തിളങ്ങി മലയാളി നടി മാളവിക മോഹനൻ. അതീവ ഗ്ലാമറസ്സായാണ് താരം വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഡിസൈനർ വിനീത് രാഹുല്‍ ആണ് നടിക്ക് വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തത്.

Malavika Mohanan Ramp Walk for Designer Vineet and Rahul

 

Rapid fire with Malavika Mohanan at Lakme Fashion Week
Malavika Mohanan Hottest Pose Ever at Lakme Fashion Week 2019
Malavika Mohanan As Showstopper For Vineet Rahul At LFW Winter Festive
Malavika Mohanan Lakme Fashion Week 2019

ഓഗസ്റ്റ് 21 മുതൽ ഒരാഴ്ചക്കാലമാണ് ഫാഷൻ മാമാങ്കം. ബോളിവുഡിനും ലാക്മേ ഫാഷൻ വീക്ക് ആഘോഷ കാലമാണ്. കത്രീന കൈഫ്, ഖുശി കപൂർ, കരിഷ് കപൂർ, സോഫി ചൗദരി, അമ‍ൃത അറോറ, ഡെയ്സി ഷാ, ഇഷാൻ ഖട്ടർ  എന്നീ ബോളിവുഡ് താരങ്ങളുടെ സാനിധ്യവും ആദ്യദിനത്തിൽ ശ്രദ്ധേയമായി. 

 

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ നടി അഭിനയിച്ചിരുന്നു.

 

വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ഈ വർഷം തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com