ADVERTISEMENT

മകൾ അവന്തികക്കൊപ്പം ഓണം ആഘോഷിച്ച് നടൻ ബാല. ഇതുവരെ ആഘോഷിച്ചതിൽ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന ക്യാപ്ഷനോടെയാണ് ബാല വിഡിയോ പങ്കുവെച്ചത്.

''ഇത് വരെയുള്ളതിൽ വച്ചേറ്റവും നല്ല ഓണം. പണം എന്നത് വെറും ഭൗതിക വസ്തു മാത്രമാണ്. ദൈവത്തിൽ വിശ്വസിക്കൂ. സ്നേഹത്തെ ഒരിക്കലും ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ''- ബാല സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക. 2010ൽ വിവാഹിതരായ ഇരുവരും ഈ വർഷമാണ് വിവാഹമോചിതരാകുന്നത്.

ജീവിതം പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും പ്രാർഥിക്കണമെന്നും അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ അമൃതയും പങ്കുവച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com