ADVERTISEMENT

സിനിമാനടിമാരെ പോലെ സൗന്ദര്യം വേണമെന്ന് ആഗ്രഹിക്കുന്ന ധാരാളം പെൺകുട്ടികളുണ്ട്. സൗന്ദര്യം മാത്രമല്ല, അവരുടെ വസ്ത്രധാരണവും മേക്ക്അപ്പും അതുപോലെ തന്നെ അനുകരിക്കുന്നവരും നമുക്ക് ഇടയിൽ ഉണ്ട്. ഇപ്പോഴിതാ നടിമാരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത്കുമാര്‍. 

 

ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നതു തന്നെ സുന്ദരികളായിട്ടല്ലെന്നും ഒരുപാട് പേരുടെ പ്രവർത്തികളുടെ ഫലമായാണ് ഇങ്ങനെയിരിക്കുന്നത് എന്നുമാണ് താരം പറയുന്നത്.

 

മേക്ക്അപ്പ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്. ‘സിനിമ നടിമാരെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരികളായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ വിഡിയോ. സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണ് ഈ വീഡിയോ. ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇങ്ങനെയാവുന്നത്. അതിനാല്‍ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെ പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്’ –വരലക്ഷ്മി കുറിച്ചു.

 

ഇക്കാര്യം തുറന്നു പറയാന്‍ കാണിച്ച ധൈര്യം വരലക്ഷ്മിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തുവന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com