ADVERTISEMENT

ലംബോർഗിനിയിൽ റൈഡ് തരുമോ? പൃഥ്വിരാജിനെ നേരിൽ കണ്ടപ്പോൾ ഒരു ആരാധിക താരത്തോടു ഉന്നയിച്ച രസകരമായ ആവശ്യമായിരുന്നു ഇത്. ആരാധികയെ നിരാശപ്പെടുത്താതെ രസകരമായ മറുപടി പറഞ്ഞ പൃഥ്വിരാജ്, സദസിന്റെ കയ്യടി നേടി. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓൺലൈൻ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു സംഭവം. 

 

Brothers Day Event Full Video

കാർഭ്രാന്തനായ സഹോദരനു വേണ്ടിയാണ് ആരാധിക പൃഥ്വിരാജിനോടു രസകരമായ ആവശ്യം ഉന്നയിച്ചത്. ‘ലംബോർഗിനിയിൽ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോർഗിനിയിൽ കയറ്റി കൊണ്ടുപോയാൽ നിങ്ങൾ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു. കൊച്ചിയിൽ തന്നെ റൈഡ് വേണമെന്ന് നിർബന്ധം ഇല്ലെന്നായി ആരാധിക. പൊട്ടിച്ചിരിയോടെയാണ് താരം ആരാധികയുടെ മറുപടിയെ സ്വീകരിച്ചത്. 

 

ലംബോർഗിനി എത്ര വേഗതയിൽ ഓടിച്ചിട്ടുണ്ട് എന്നായിരുന്നു ആരാധികയുടെ അടുത്ത സംശയം. അതിനും സരസമായ മറുപടിയാണ് പൃഥ്വിരാജ് നൽകിയത്. "ഇവിടെ നിന്ന് കൊച്ചിയിലെ എന്റെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷയ്ക്ക് എത്ര വേഗതയിൽ പോകാമോ അത്രയും വേഗതയിൽ മാത്രമേ ലംബോർഗിനിക്കും പോകാൻ കഴിയൂ. അതാണ് നമ്മുടെ റോഡിന്റെ അവസ്ഥയുടെ യാഥാർഥ്യം." പൃഥ്വിരാജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com