ADVERTISEMENT

അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘കമല’യുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രം 36 മണിക്കൂറുകൾക്കുളളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് പറയുന്നത്.

 

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലും ചില നിഗൂഢതകൾ സംവിധായകൻ ഒളിപ്പിച്ചിട്ടുണ്ട്. ശ്രദ്ധിച്ചുനോക്കിയാൽ ഒരു സ്ത്രീയുടെ രൂപം പോസ്റ്ററിൽ കാണാം. 

 

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. നവംബറില്‍ ചിത്രം റിലീസിനെത്തും. അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. പ്രേതം 2 ആണ് ഇതിനു മുമ്പ് രഞ്ജിത്ത് ഒരുക്കിയ ചിത്രം. രഞ്ജിത്ത് ശങ്കർ–ജയസൂര്യ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് ആണ് നിർമാണം. ചിത്രം നവംബറിൽ റിലീസിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com