sections
MORE

അമിത ഗ്ലാമർ; ‘ബ്യൂട്ടിഫുൾ’ ട്രെയിലറിനു വിമർശനം

beautiful-telugu-trailer-naina
SHARE

രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലർ എത്തി. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രം രംഗീല സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഇത് രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലർ ട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ പറഞ്ഞു.

Beautiful Movie Trailer | An Ode To Rangeela | RGV | Parth Suri | Naina Ganguly | Agasthya Manju

പാർത് സുരിയും നൈനാ ഗാംഗുലിയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. അമിതമായ ഗ്ലാമർ രംഗങ്ങളും ട്രെയിലറിൽ കാണാം. ചേരിയിലെ രണ്ടുപേർ പ്രണയത്തിലാകുന്നതും പിന്നീട് അതിൽ ഒരാൾ വലിയ നിലയിൽ എത്തുന്നതുമാണ് പ്രമേയം.

എന്നാൽ ചിത്രത്തിന്റെ ട്രെയിലറിനു നേരെ വിമർശനവും ഉയരുന്നുണ്ട്. ആർജിവി ഈയിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നും ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നും വിമർശകർ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA