ADVERTISEMENT

ഒരു ദിവസത്തേക്ക് റോബോട്ടിനെ കിട്ടിയാൽ എന്തു ചെയ്യും ? ഇൗ ഒരു ചോദ്യം കേട്ടപ്പോൾ മനസ്സിൽ തോന്നിയത് എന്താണോ അത് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 2.5 എന്ന ചിത്രത്തിന്റെ അണിയറക്കാരെ അറിയിക്കുന്നവർക്ക് ഒരു സുവർണാവസരം. അഭിപ്രായങ്ങൾ സിനിമയുടെ ഫെയ്സ്ബുക്ക് പേജിൽ കമന്റായി പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾക്ക് വർണശഭളമായ ട്രെയിലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്. 

 

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഇൗ ചിത്രം സംവിധാനം ചെയ്യുന്നത്. മൂണ്‍ ഷോട്ട് എൻ്റര്‍ടെയ്ന്‍മെൻ്റ്സിൻ്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കുന്നത്. സൗബിന്‍ ഷാഹിര്‍ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സുരാജ് വെഞ്ഞാറമ്മൂടും ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന പേരിൽ എത്തുന്ന ഹ്യൂമനോയിഡും അഭിനയിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com