ADVERTISEMENT

തമിഴ് സൂപ്പർതാരം വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സാമി. ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് വിജയ് കൈ കഴുകാറുണ്ടെന്നാണ് സാമിയുടെ വെളിപ്പെടുത്തൽ.   ഇക്കാര്യം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തിലും വിജയ് നല്ലൊരു നടനാണെന്നും സാമി പറഞ്ഞു. രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി പറയുന്നു.

director saamy thalapathy speech

 

സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിലാണ് സാമിയുടെ ഈ വിവാദ പ്രതികരണം. ഉയിർ, ആദി, മൃഗം, കങ്കാരു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സാമി.

 

ബിഗിൽ ഓഡിയോ ലോഞ്ചിലെ വിജയുടെ പ്രസംഗത്തെയും സാമി കുറ്റപ്പെടുത്തി. ഒരാള്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും അതിനെക്കുറിച്ച് പറയാൻ വിജയ് ആരുമല്ലെന്നും സാമി പറഞ്ഞു. ‘നിങ്ങൾ ജീവിതത്തിൽ വലിയ നടനാണ്. വർഷാവർഷം നിങ്ങൾ ആരാധകർക്കൊപ്പം ഫോട്ടോഷൂട്ട് നടത്താറുണ്ട്. എൻ നെ‍ഞ്ചിൽ കുടിയിറിക്കും മക്കളേ എന്നാണ് അവരെ വിശേഷിപ്പിക്കുന്നതും. ഇവര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുക്കുന്ന നിങ്ങൾ അകത്തുചെന്ന് ഡെറ്റോൾ ഉപയോഗിച്ച് ആ കൈ കഴുകുന്നു. ഇത് ഞാൻ തന്നെ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാർഥ അഭിനയം.’

 

‘എന്തു മേന്മകൊണ്ടാണ് 50 കോടി രൂപ നിങ്ങൾ പ്രതിഫലം വാങ്ങുന്നത്. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുള്ള ആൾ ജനങ്ങളെ പറ്റിക്കുകയാണ്. എത്രനാൾ തമിഴ്നാടിനെ പറ്റിക്കും. ദയവ് ചെയ്ത സ്റ്റേജിൽ എത്തി ആളുകളെ പറ്റിക്കരുത്.’–സാമി പറഞ്ഞു.

 

സംവിധായകന്റെ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആരാധകരിൽ നിന്നും ഉയർന്നുവരുന്നത്. സിനിമ ഇല്ലാത്ത സാഹചര്യത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയാണ് സംവിധായകന്റെ ലക്ഷ്യമെന്ന് ആരാധകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com