ADVERTISEMENT

നിമിഷ സജയനും ജോജു ജോർജും പ്രധാനവേഷങ്ങളിൽ എത്തുന്ന സനൽ കുമാര്‍ ശശിധരൻ ചിത്രം ചോലയുടെ ട്രെയിലർ പുറത്തിറങ്ങി. കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

Chola (Shadow of Water) - Venice Orizzonti Trailer

 

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

 

കഴിഞ്ഞ തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയ രണ്ടു താരങ്ങളായിരുന്നു ജോജു ജോർജും നിമിഷ സജയനും. മികച്ച സ്വഭാ‌വ നടനായി ജോജുവിനെ തിരഞ്ഞെടുത്തപ്പോള്‍ നിമിഷ മികച്ച നടിയായി. ചോലയിലെ ഇരുവരുടെയും പ്രകടനം പുരസ്കാരത്തിനായി പരിഗണിക്കുകയുണ്ടായി.‍‌‌‌

 

വെനീസ് ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com