sections
MORE

തമ്പി ആന്റണിയുടെ ‘ഈലം’ റോം ചലച്ചിത്രമേളയിലേയ്ക്ക്

eelam-movie
SHARE

തമ്പി ആന്റണിയെ പ്രധാനകഥാപാത്രമാക്കി വിനോദ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈലം റോം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തു. ഇറ്റലിയില്‍ നടക്കുന്ന പ്രിസ്മ അവാർഡിലേക്കാണ് ചിത്രം പരിഗണിക്കപ്പെട്ടിരിക്കുന്നത്. മെസൊപ്പൊട്ടോണിയൻ സംസ്കാരത്തിന്റെ ഉത്ഭവനഗരമായ ഈലം എന്ന പ്രദേശത്തെ ഒരു മദ്യശാലയിൽ നടക്കുന്ന സംഭവബഹുലമായ കഥയാണ് ഈലം. 

ഇത് അഭിമാനകരമായ നേട്ടമാണെന്നും കൂടുതൽ ഫെസ്റ്റിവലുകളിൽ ചിത്രം തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും തമ്പി ആന്റണി പറഞ്ഞു. പ്രമേയം തന്നെയാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. ഭാഷയുടെ അതിർവരമ്പുകളില്ലാതെ സിനിമ ഇഷ്ടപ്പെടുന്ന എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

തമ്പി ആന്റണി ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ഒരു കഥാപാത്രം ബൈ സെക്ഷ്വല്‍ ആണ്. ഏകദേശം 35 വയസ്സുമുതൽ 65 വയസ്സുവരെ പ്രായമുള്ള ആളായാകും തമ്പി ആന്റണി എത്തുക. കൊച്ചി, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

കവിത നായർ , ജെ.കെ. ജോസ് മഠത്തിൽ , രാധാകൃഷ്ണൻ, റോഷൻ, വിനയ് , കാതറീൻ, സുപ്രസിദ്ധ മോഡലായ ഏയ്ഞ്ചൽ തോമസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം തരുൺ ഭാസ്‌ക്കർ.

സംഗീതം രമേശ് നാരായണൻ. പശ്ചാത്തല സംഗീതം ബിജിപാൽ. ഗായകൻ ഷഹബാസ് അമൻ. ചിത്ര സംയോജനം ഷൈജാൽ പി.വി.

ആര്‍ട്ട്: പ്രേംകുമാർ കോട്ടക്കൽ. വസ്ത്രാലങ്കാരം സുനിൽ ജോർജ്. ചമയം ഹരി ആൻഡ് അജയ്. ഗാനരചന അജീഷ് ദാസൻ അസ്സോസിയേറ്റ് അനൂഷ് മോഹൻ . നിർമാണം ജയ മേനോൻ, വിനയൻ നായർ , ഷിജി ചെറുകര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA